ഒരു ലോകകപ്പ് സീസണിലോ യൂറോ,കോപ്പ സീസണുകളിലോ ഒക്കെ തിളച്ചു പൊന്തുന്ന വികാരം മാത്രമാണ് നമ്മൾക്കൊക്കെ ഓരോ രാജ്യങ്ങളോടുള്ള ഇഷ്ടം. ബ്രസീലിലെ അഴിമതിക്കെതിരെ സമരം നടത്തുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചൊന്നുമല്ല ഇOങ്ങ് മലപ്പുറത്തെ കവലകളിൽ നെയ്മറിന്റെയും കൂട്ടരുടെയും ഫ്ലക്സ് പൊങ്ങാറുള്ളത്. നമ്മുടെ വികാരം ഫുട്ബോൾ മാത്രമാണ്. ഫുട്ബോൾ മാത്രം.. എന്നാൽ, നൂറ്റാണ്ടു കാലത്തെ പോരാട്ടങ്ങളുടെ കനലുകൾ ഉള്ളിലൊളിപ്പിച്ചു കൊണ്ട് ക്ലബ് പതാകകൾ പോലും കയ്യിലേന്തുന്ന വലിയൊരു സമൂഹത്തിനു ഫുട്‍ബോൾ ഒരു പോരാട്ടം തന്നെയാണ്. തോൽക്കാൻ മാത്രം ഗ്രൗണ്ടിൽ ഇറങ്ങുന്ന ക്ലബുകൾക്ക് പോലും ആർത്തിരമ്പുന്ന ഫാൻസ് ഉണ്ടാവുന്നതിന് പിന്നിൽ നൂറ്റാണ്ടിന്റെ ചരിത്രമുണ്ട്.. സ്പെയിനിനും ഫ്രാൻസിനും ഇടക്കുള്ള പ്രദേശമാണ് 'ബാസ്‌ക്'. 50 വർഷം നീണ്ട സ്വാതന്ത്ര്യസമര പോരാട്ടം നടത്തിയ ബാസ്‌ക്‌കാർക്കു ഇന്നലത്തെ ദിനം ഒരു ചരിത്ര ദിനമാണ്. ബാസ്‌ക് ഭാഷ സംസാരിക്കുന്ന കാൽക്കോടി ജനതയ്ക്ക് സ്വന്തമായി ഒരു രാജ്യം വേണം എന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് പോരാടിയ ബാസ്കിലെ separatist കൾ ആയറിയപ്പെടുന്ന ETA അര നൂറ്റാണ്ടിനു ശേഷം ഇന്നലെ ആയുധം വെച്ചു കീഴട...