'ബെർക്കേ ഖാൻ'
PART 1/ 2
മംഗോളിയർ!!
നൂറ്റാണ്ടുകളുടെ ഇസ്‌ലാമിക ചരിത്രം പരിശോധിച്ച് നോക്കിയാൽ മുസ്ലിംകളെ ഏറ്റവുമധികം ക്രൂരമായി ദ്രോഹിച്ച ചരിത്രമുള്ളവരാണ് മംഗോളിയർ..
കിഴക്കൻ ചൈനയിലെ ജൂബി മരുഭൂമിയിൽ ജനിച്ചവരെയാണ് മംഗോളുകൾ എന്ന് വിളിക്കപ്പെടുന്നത്. അവരുടെ ആദ്യ നേതാവായിരുന്നു ചെങ്കിസ് ഖാൻ. ഇസ്‌ലാം , ക്രിസ്തു മതം , ബുദ്ധ മതം തുടങ്ങി പല മതങ്ങളിൽ നിന്നും കടമെടുത്ത ആചാരങ്ങൾ ചേർത്ത് ചെങ്കിസ് ഖാൻ തന്നെ ഉണ്ടാക്കിയ ഒരു നിയമ സംഹിതയായിരുന്നു അവരുടെ മതം. ആദ്യ കാലഘട്ടങ്ങളിൽ മുസ്ലിംകൾക്ക് ആരാധനാ സ്വാതന്ത്ര്യമടക്കം ലഭിച്ചിരുന്നെങ്കിലും പിന്നീടങ്ങോട്ട് കഥ മാറി.
മംഗോളുകൾ മറ്റെവിടെയും ചെയ്യാറുള്ള പോലെ മുസ്ലിം സമൂഹത്തിലും വൃദ്ധരെയും സ്ത്രീകളെയും മുലയൂട്ടുന്ന കുഞ്ഞുങ്ങളെയുമടക്കം കൊന്നു കളയാൻ തുടങ്ങി. മുസ്ലിങ്ങളുടെ സ്വത്തുക്കളും വീടുകളും തീയിട്ടു നശിപ്പിച്ചു. മഹാന്മാരായ പണ്ഡിതരന്മാരടക്കം കോല ചെയ്യപ്പെട്ടു. രാഷ്ട്രീയമായി മുസ്ലിങ്ങളുടെ ശക്തി ക്ഷയിക്കുകയും മുസ്ലിങ്ങൾ നാമാവശേഷമാകാൻ തുടങ്ങുകയും ചെയ്തു.
മംഗോളുകളുടെ ശക്തമായ വിജയങ്ങളും ക്രൂരതയും തുടർന്ന് പോയാൽ ഈ ലോകത്ത് അല്ലാഹുവിനെ ആരാധിക്കാൻ ഒരു സമൂഹം ബാക്കിയാവാത്ത രീതിയിൽ മുസ്ലിങ്ങൾ നശിപ്പിക്കപ്പെട്ടു കൊണ്ടിരുന്നു. ഇതര സമുദായങ്ങളുടെയും സ്ഥിതി വ്യത്യസ്തം ആയിരുന്നില്ല. ലോക ക്രമം മുഴുവനായി മാറ്റാൻ ഇറങ്ങി തിരിക്കപ്പെട്ട വ്യവസ്ഥാപിതമായ, ക്രൂരത മുഖമുദ്രയാക്കിയ ഒരു സേനക്ക് മുന്നിൽ എങ്ങനെ പിടിച്ചു നിൽക്കാൻ !
എന്നാൽ ദീൻ , അത് അല്ലാഹുവിൽ നിന്നുള്ളതാണല്ലോ!
ദീനിനെ സ്ഥാപിച്ചവനും , അതിനെ ഇവിടെ നില നിർത്തുന്നവനും അല്ലാഹുവാണ്..
എത്രയെത്ര വലിയ ശത്രു സംഘങ്ങളെ അല്ലാഹു ചെറിയ സംഘങ്ങളെ കൊണ്ട് പരാജയപ്പെടുത്തിയിരിക്കുന്നു..
എന്നാൽ , പോരാടാൻ ആയുധവും , പ്രതിരോധിക്കാൻ സൈന്യവും ഇല്ലാതായിപ്പോകുന്ന ഒരു സമൂഹത്തിന് എന്ത് പ്രതീക്ഷയുണ്ട്..?
അല്ലാഹുവിന്റെ സഹായത്തിലല്ലാതെ..
പിഞ്ചു കുഞ്ഞിനെ പോലും കൊന്നു കളയുമാറ് ദുഷ്ട മനസ്സുള്ള ഒരു സമൂഹത്തിനിടയിൽ, ഈമാന്റെ കണിക പോലും സ്വപ്നം കാണാൻ കഴിയാത്ത മനസ്സുകളിൽ ശാന്തിയുടെയും സമാധാനത്തിന്റെയും ദൂത് ഇട്ടു കൊടുക്കുന്നത് ഈ ദുനിയാവിലെ ഏറ്റവും വലിയ അത്ഭുതമല്ലാതെ മറ്റെന്താണ് !
മക്കാ മണലാരണ്യത്തിൽ റൗഡി ആയി നടന്ന ഉമറുൽ ഖത്താബിനെ, യൂഫ്രട്ടീസ് നദിക്കരയിൽ ഒട്ടകം പട്ടിണി കിടന്നു ചത്താൽ അല്ലാഹുവിനോട് ഉത്തരം പറയേണ്ടി വരുമെന്ന് ചിന്തിച്ചു കണ്ണീർ വാർത്ത ഖലീഫ ഉമർ ആക്കിയ പ്രത്യയ ശാസ്ത്രത്തിനല്ലാതെ മറ്റേതൊരു പ്രത്യയ ശാസ്ത്രത്തിനാണ് അങ്ങനൊരു അത്ഭുതം പ്രവർത്തിക്കാൻ കഴിയുക?
ഒന്നിലധികം പേരുടെ ഇസ്‌ലാം സ്വീകരണങ്ങൾ ലോക ചരിത്രത്തിന്റെ ഗതി തന്നെ മാറ്റാൻ പര്യാപ്തമായിരുന്നു.
അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു ബെർക്കെ ഖാന്റെ ഇസ്‌ലാം സ്വീകരണം.
ഇന്ന് ഉസ്ബക്കിസ്ഥാനിൽ സ്ഥിതി ചെയ്യുന്ന ബുഖാറയിൽ വെച്ച്, ചെങ്കിസ് ഖാന്റെ കൊച്ചു മക്കളിൽ ഒരാളും , golden horde ൻറെ ഭരണാധികാരിയും ആയ ബെർഖേ ഖാൻ ഒരു കച്ചവട സംഘത്തെ കണ്ടു മുട്ടുന്നതോടെയാണ് ചരിത്രത്തിൽ ഒരു ട്വിസ്റ്റ് സംഭവിക്കുന്നത്.
(ഇൻഷാ അല്ലാഹ്, തുടരും)
photo courtesy : Ertugrul series (Not a real life portrait/photograph)

Comments
Post a Comment