ലോക ചരിത്രത്തിലെയും ഇസ്ലാമിക ചരിത്രത്തിലെയും സുപ്രധാന അദ്ധ്യായമാണ് ഉസ്മാനിയാ ഖിലാഫത് (ഓട്ടോമൻ സാമ്രാജ്യം). Diliris Ertugrul, Kurulus Osman തുടങ്ങിയ സീരീസുകൾ ഫിക്ഷൻ ചേർത്തിട്ടാണെങ്കിലും നല്ല രീതിയിൽ തന്നെ ഈ ചരിത്രം കാണിച്ചു തന്നു. തുർക്കി സീരീസുകൾ പൊതുവെ പൈങ്കിളി മാത്രം ആണെന്ന തെറ്റിധാരണ മാറ്റി തന്നത് ഈ രണ്ടു സീരീസുകൾ ആണ്. അത് രണ്ടും കഴിഞ്ഞപ്പോൾ ദാ കിടക്കുന്നു, മറ്റൊരു സീരീസ് - Uyanis Buyuk Selcuklu ഇന്നേ വരെ കണ്ട ഒരു സീരീസിലും ഇത്ര മികച്ച അഭിനേതാക്കളെ കണ്ടതായി ഓർക്കുന്നില്ല. ചങ്കിടിപ്പിക്കുന്ന ട്വിസ്റ്റുകളും കിടിലം കഥാപാത്രങ്ങളുമായി ഈ സീരീസ് അങ്ങനെ മുന്നോട്ടു പോവുകയാണ്. ഉസ്മാനിയാ സാമ്രാജത്തിന് മുൻപ് തുർക്കിയിൽ ഉണ്ടായിരുന്ന സെൽജുക്ക് സാമ്രാജ്യത്തിന്റെ ചരിത്രവും ; ഫാത്തിമിയ ഖിലാഫത് പുന:സ്ഥാപിക്കാൻ പണിയെടുത്ത ബാഥ്വിനി എന്ന ശീഅ രഹസ്യ മതക്കാരും ; പിന്നെ അബൂ ഹാമിദ് അൽ ഗസ്സാലിയും ഒക്കെയായി ഒരു കിടുക്കാച്ചി സീരീസ്. ചരിത്രം മുഴുവനൊന്നും ശരിയായി കാണിക്കുന്നില്ലെങ്കിലും ഇതിലെ അഭിനയ മുഹൂർത്തങ്ങൾ നിങ്ങളുടെ ഹൃദയ മിടിപ്പേറ്റും, തീർച്ച!! 🙂