ശാന്തതയുടെയും വശ്യതയുടെയും പര്യായം ആണ് 'ഇടുക്കി'.. പെരിയാറിൻ തളയിട്ട് ചിരി തൂകുന്ന ഇടുക്കി.. 😍 കേരളത്തെ കണ്ണീരിലും ദുരിതത്തിലുമാഴ്ത്തിയ ആദ്യ വെള്ളപ്പൊക്കവും ഉരുൾപൊട്ടലുമൊക്കെ കഴിഞ്ഞ് പ്രിയപ്പെട്ട @naeem_pa യുടെ കൂടെ ഞങ്ങളും പോയി ഒരു ഇടുക്കി യാത്ര! Naeem PA ക്ക് ഇടുക്കി എന്നാൽ ഒരു വികാരമാണ്.. നാല് വർഷ BTech ഉം അത് കഴിഞ്ഞ് പിന്നെയും ചില വർഷങ്ങളുമായി ഇടുക്കിയുടെ മണ്ണിനെ ഓർമകളിൽ മാറോടു ചേർക്കുന്ന Naeem PA ക്ക് ഇടുക്കിയുടെ വശ്യത കണ്ട് ആസ്വദിക്കുന്നതിനേക്കാൾ ആഗ്രഹം താൻ നടന്ന വഴികളും നോക്കി നിന്ന ജലപാതകളും കല്ലിന്റെ കൂമ്പാരമായി മാറിയ കാഴ്ച ഒരു നോക്ക് കണ്ട് ഇടുക്കിയുടെ നൊമ്പരത്തിൽ പങ്കു ചേരാൻ മാത്രമായിരുന്നു.. കല്യാണം കഴിഞ്ഞ് ആദ്യമായി ഒരുമിച്ചു ട്രിപ്പ് അടിക്കാൻ ഇറങ്ങിത്തിരിച്ച ഞാനും പ്രിയതമ Adheena Binth Siddeek ഉം ഇടുക്കിയുടെ പച്ചപ്പും ജലാശയങ്ങളും കാണാൻ ആയിരുന്നു ഇറങ്ങി തിരിച്ചിരുന്നത് എങ്കിലും @naeem_pa യും അവന്റെ പ്രിയതമ അനുവും അവരുടെ ലോകമായ അംച്ചുവും പങ്കു വെച്ച ഇടുക്കിയുടെ നൊമ്പരക്കാഴ്ചകളിൽ സങ്കടം പങ്കു വെച്ച് രണ്ടു മൂന്ന് ദിനങ്ങൾ യാത്ര ചെയ്തു.. ഏറെ അനുഭവങ...