Skip to main content

Uyanis Buyuk Selcuklu അഥവാ സെൽജുക്കികളുടെ കഥ



ലോക ചരിത്രത്തിലെയും ഇസ്ലാമിക ചരിത്രത്തിലെയും സുപ്രധാന അദ്ധ്യായമാണ് ഉസ്മാനിയാ ഖിലാഫത് (ഓട്ടോമൻ സാമ്രാജ്യം).

Diliris Ertugrul, Kurulus Osman തുടങ്ങിയ സീരീസുകൾ ഫിക്ഷൻ ചേർത്തിട്ടാണെങ്കിലും നല്ല രീതിയിൽ തന്നെ ഈ ചരിത്രം കാണിച്ചു തന്നു.

തുർക്കി സീരീസുകൾ പൊതുവെ പൈങ്കിളി മാത്രം ആണെന്ന തെറ്റിധാരണ മാറ്റി തന്നത് ഈ രണ്ടു സീരീസുകൾ ആണ്.

അത് രണ്ടും കഴിഞ്ഞപ്പോൾ ദാ കിടക്കുന്നു,

മറ്റൊരു സീരീസ് -

Uyanis Buyuk Selcuklu


ഇന്നേ വരെ കണ്ട ഒരു സീരീസിലും ഇത്ര മികച്ച അഭിനേതാക്കളെ കണ്ടതായി ഓർക്കുന്നില്ല. ചങ്കിടിപ്പിക്കുന്ന ട്വിസ്റ്റുകളും കിടിലം കഥാപാത്രങ്ങളുമായി ഈ സീരീസ് അങ്ങനെ മുന്നോട്ടു പോവുകയാണ്.


ഉസ്മാനിയാ സാമ്രാജത്തിന് മുൻപ് തുർക്കിയിൽ ഉണ്ടായിരുന്ന സെൽജുക്ക് സാമ്രാജ്യത്തിന്റെ ചരിത്രവും ; ഫാത്തിമിയ ഖിലാഫത് പുന:സ്ഥാപിക്കാൻ പണിയെടുത്ത ബാഥ്വിനി എന്ന ശീഅ രഹസ്യ മതക്കാരും ; പിന്നെ അബൂ ഹാമിദ് അൽ ഗസ്സാലിയും ഒക്കെയായി ഒരു കിടുക്കാച്ചി സീരീസ്.

ചരിത്രം മുഴുവനൊന്നും ശരിയായി കാണിക്കുന്നില്ലെങ്കിലും ഇതിലെ അഭിനയ മുഹൂർത്തങ്ങൾ നിങ്ങളുടെ ഹൃദയ മിടിപ്പേറ്റും, തീർച്ച!! 🙂

Comments

Popular posts from this blog

വജ്ദ : സൗദി നിർമിത സ്ത്രീപക്ഷ സിനിമ

ഏകദേശം 7 വർഷം മുമ്പ് കണ്ട സിനിമയാണ്.. 2000 കാലഘട്ടത്തിലെ സൗദി അറേബ്യ പശ്ചാത്തലമാക്കി 'ഹൈഫ മൻസൂർ' എന്ന വനിത നിർമിച്ച ഒരു സ്ത്രീപക്ഷ ചിത്രമായി വേണമെങ്കിൽ ഈ സിനിമയെ വിശേഷിപ്പിക്കാം.. സിനിമ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തിൽ ചെറിയ ചില പ്രശ്നങ്ങൾ ഉണ്ടെങ്കിലും,  മൊത്തത്തിൽ ഒരു നല്ല സിനിമയെന്ന നിലയിൽ കണ്ടിരിക്കാവുന്ന ചിത്രമാണ്.. മൊത്തത്തിലുള്ള രാഷ്ട്രീയവും വലിയ കുറ്റം പറയാവുന്ന രീതിയിലല്ല.. സ്കൂളിൽ നടക്കുന്ന ഖുർആൻ പാരായണ മത്സരത്തിൽ പങ്കെടുക്കുകയും അതിൽ നിന്നും ലഭിക്കുന്ന സമ്മാനത്തുക കൊണ്ട്  സ്വന്തമായി സൈക്കിൾ വാങ്ങാനുള്ള ആഗ്രഹവുമായി നടക്കുന്ന 'വജ്ദ' എന്ന ബാലികയുടെ കഥയാണ് ചിത്രം പറയുന്നത്. പൂർണമായും സൗദി അറേബ്യയിൽ ചിത്രീകരിക്കപ്പെട്ട ആദ്യ ചിത്രമാണ്.. സലഫികൾക്ക് കാണാമോ എന്ന് ചോദിച്ചാൽ, അത്യാവശ്യം ടി വി ന്യൂസും യൂറ്റൂബ് പ്രോഗ്രാമും ഒക്കെ  കാണുന്ന സലഫികൾക്ക് ധൈര്യമായി കാണാം. ഹറാം എലമെന്റ് കുറവാണ്.. 🙂🙂

സെബുന്നീസയുടെ കഥ

ഔറംഗസേബിനു ഒരു പുത്രി ഉണ്ടായിരുന്നു; സെബുന്നീസ. ഏഴാം വയസ്സിൽ ഖുർആൻ മന:പാഠമാക്കിയ സെബുന്നിസ കവിതകൾ എഴുതാൻ തുടങ്ങി. ഔറംഗസേബ് സെബുന്നിസയെ കവിത എഴുതുന്നതിൽ നിന്നും വിലക്കി. മറ്റു പെണ്ണുങ്ങളെ പോലെ ആയിരുന്നില്ല സെബുന്നിസ . രാജകുമാരിയായിട്ടും ആഭരണങ്ങളോട് പോലും വലിയ താല്പര്യം കാണിച്ചില്ല സെബുന്നിസ. വസ്ത്ര ധാരണത്തിൽ പോലും ലാളിത്യം കാണിച്ചു. ദൈവ വിശ്വാസത്തിൽ നിന്നും ജനക്ഷേമത്തിൽ നിന്നും അകന്നു നിന്ന് മാർബി ൾ കല്ലറകൾ ഉണ്ടാക്കിയവരെ അച്ഛനെന്നോ മകനെന്നോ നോക്കാതെ തുറുങ്കിലടച്ച ഔറംഗസേബിനെ ചരിത്രമെഴുതിയവർക്കാർക്കും ഇഷ്ടമില്ലാത്തത് സ്വാഭാവികം. ഔറംഗസേബ് കണ്ണഞ്ചിപ്പിക്കുന്ന മാളികകൾ പണിതില്ല. മിഥ്യയായ എല്ലാം വെറുത്തു. സ്വന്തം മകളുടെ കവിതയെ പോലും. സെബുന്നിസയുടെ വിശ്വാസം പോലും ഉപ്പയെ പോലെ ആയിരുന്നില്ല. ഉപ്പ തികഞ്ഞ ഇസ്ലാമിക വിശ്വാസി.ചിലരുടെ ഭാഷയിൽ പറഞ്ഞാൽ ഒരു തരം ഓർത്തോഡോക്സ്. സെബുന്നീസയുടെ പാത അക്ബറിനെ പോലെ ആയിരുന്നു. ദീനെ ഇലാഹി പോലെ സർവമത സത്യസിദ്ധാന്തം. സെബുന്നീസയുടെ കവിതകളിൽ ജീസസും ഉണ്ടായിരുന്നു സെബുന്നീസ എഴുതി: "Whether it be in Mecca’s holiest shrine, Or in the Templ...

തലമുറകളുടെ വികാരത്തിനുമപ്പുറം

ഒരു ലോകകപ്പ് സീസണിലോ യൂറോ,കോപ്പ സീസണുകളിലോ ഒക്കെ തിളച്ചു പൊന്തുന്ന വികാരം മാത്രമാണ് നമ്മൾക്കൊക്കെ ഓരോ രാജ്യങ്ങളോടുള്ള ഇഷ്ടം. ബ്രസീലിലെ അഴിമതിക്കെതിരെ സമരം നടത്തുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചൊന്നുമല്ല ഇOങ്ങ് മലപ്പുറത്തെ കവലകളിൽ നെയ്മറിന്റെയും കൂട്ടരുടെയും ഫ്ലക്സ് പൊങ്ങാറുള്ളത്.  നമ്മുടെ വികാരം ഫുട്ബോൾ മാത്രമാണ്.  ഫുട്ബോൾ മാത്രം.. എന്നാൽ, നൂറ്റാണ്ടു കാലത്തെ പോരാട്ടങ്ങളുടെ കനലുകൾ ഉള്ളിലൊളിപ്പിച്ചു കൊണ്ട് ക്ലബ് പതാകകൾ പോലും കയ്യിലേന്തുന്ന വലിയൊരു സമൂഹത്തിനു ഫുട്‍ബോൾ ഒരു പോരാട്ടം തന്നെയാണ്. തോൽക്കാൻ മാത്രം ഗ്രൗണ്ടിൽ ഇറങ്ങുന്ന ക്ലബുകൾക്ക് പോലും ആർത്തിരമ്പുന്ന ഫാൻസ്‌ ഉണ്ടാവുന്നതിന് പിന്നിൽ നൂറ്റാണ്ടിന്റെ ചരിത്രമുണ്ട്.. സ്പെയിനിനും ഫ്രാൻസിനും ഇടക്കുള്ള പ്രദേശമാണ് 'ബാസ്‌ക്'. 50 വർഷം നീണ്ട സ്വാതന്ത്ര്യസമര പോരാട്ടം നടത്തിയ ബാസ്‌ക്‌കാർക്കു ഇന്നലത്തെ ദിനം ഒരു ചരിത്ര ദിനമാണ്. ബാസ്‌ക് ഭാഷ സംസാരിക്കുന്ന കാൽക്കോടി ജനതയ്ക്ക് സ്വന്തമായി ഒരു രാജ്യം വേണം എന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് പോരാടിയ ബാസ്കിലെ separatist കൾ ആയറിയപ്പെടുന്ന ETA അര നൂറ്റാണ്ടിനു ശേഷം  ഇന്നലെ ആയുധം വെച്ചു കീഴട...