ഏകദേശം 7 വർഷം മുമ്പ് കണ്ട സിനിമയാണ്..
2000 കാലഘട്ടത്തിലെ സൗദി അറേബ്യ പശ്ചാത്തലമാക്കി 'ഹൈഫ മൻസൂർ' എന്ന വനിത നിർമിച്ച ഒരു സ്ത്രീപക്ഷ ചിത്രമായി വേണമെങ്കിൽ ഈ സിനിമയെ വിശേഷിപ്പിക്കാം..
സിനിമ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തിൽ ചെറിയ ചില പ്രശ്നങ്ങൾ ഉണ്ടെങ്കിലും, മൊത്തത്തിൽ ഒരു നല്ല സിനിമയെന്ന നിലയിൽ കണ്ടിരിക്കാവുന്ന ചിത്രമാണ്..
മൊത്തത്തിലുള്ള രാഷ്ട്രീയവും വലിയ കുറ്റം പറയാവുന്ന രീതിയിലല്ല..
സ്കൂളിൽ നടക്കുന്ന ഖുർആൻ പാരായണ മത്സരത്തിൽ പങ്കെടുക്കുകയും അതിൽ നിന്നും ലഭിക്കുന്ന സമ്മാനത്തുക കൊണ്ട്
സ്വന്തമായി സൈക്കിൾ വാങ്ങാനുള്ള ആഗ്രഹവുമായി നടക്കുന്ന 'വജ്ദ' എന്ന ബാലികയുടെ കഥയാണ് ചിത്രം പറയുന്നത്.
പൂർണമായും സൗദി അറേബ്യയിൽ ചിത്രീകരിക്കപ്പെട്ട ആദ്യ ചിത്രമാണ്..
സലഫികൾക്ക് കാണാമോ എന്ന് ചോദിച്ചാൽ, അത്യാവശ്യം ടി വി ന്യൂസും യൂറ്റൂബ് പ്രോഗ്രാമും ഒക്കെ കാണുന്ന സലഫികൾക്ക് ധൈര്യമായി കാണാം.
ഹറാം എലമെന്റ് കുറവാണ്..
🙂🙂

Comments
Post a Comment