Skip to main content

സെബുന്നീസയുടെ കഥ








ഔറംഗസേബിനു ഒരു പുത്രി ഉണ്ടായിരുന്നു; സെബുന്നീസ.
ഏഴാം വയസ്സിൽ ഖുർആൻ മന:പാഠമാക്കിയ സെബുന്നിസ കവിതകൾ എഴുതാൻ തുടങ്ങി. ഔറംഗസേബ് സെബുന്നിസയെ കവിത എഴുതുന്നതിൽ നിന്നും വിലക്കി. മറ്റു പെണ്ണുങ്ങളെ പോലെ ആയിരുന്നില്ല സെബുന്നിസ . രാജകുമാരിയായിട്ടും ആഭരണങ്ങളോട് പോലും വലിയ താല്പര്യം കാണിച്ചില്ല സെബുന്നിസ. വസ്ത്ര ധാരണത്തിൽ പോലും ലാളിത്യം കാണിച്ചു.
ദൈവ വിശ്വാസത്തിൽ നിന്നും ജനക്ഷേമത്തിൽ നിന്നും അകന്നു നിന്ന് മാർബിൾ കല്ലറകൾ ഉണ്ടാക്കിയവരെ അച്ഛനെന്നോ മകനെന്നോ നോക്കാതെ തുറുങ്കിലടച്ച ഔറംഗസേബിനെ ചരിത്രമെഴുതിയവർക്കാർക്കും ഇഷ്ടമില്ലാത്തത് സ്വാഭാവികം. ഔറംഗസേബ് കണ്ണഞ്ചിപ്പിക്കുന്ന മാളികകൾ പണിതില്ല. മിഥ്യയായ എല്ലാം വെറുത്തു. സ്വന്തം മകളുടെ കവിതയെ പോലും.

സെബുന്നിസയുടെ വിശ്വാസം പോലും ഉപ്പയെ പോലെ ആയിരുന്നില്ല. ഉപ്പ തികഞ്ഞ ഇസ്ലാമിക വിശ്വാസി.ചിലരുടെ ഭാഷയിൽ പറഞ്ഞാൽ ഒരു തരം ഓർത്തോഡോക്സ്.
സെബുന്നീസയുടെ പാത അക്ബറിനെ പോലെ ആയിരുന്നു. ദീനെ ഇലാഹി പോലെ സർവമത സത്യസിദ്ധാന്തം. സെബുന്നീസയുടെ കവിതകളിൽ ജീസസും ഉണ്ടായിരുന്നു സെബുന്നീസ എഴുതി:

"Whether it be in Mecca’s holiest shrine, Or in the Temple pilgrim feet have trod,
Still Thou art mine, Wherever God is worshiped is my God" (ഒറിജിനൽ ടെക്സ്റ്റ് - പേർഷ്യൻ)

വിശ്വാസത്തിൻറെ പേരിലും കവിതകളുടെ പേരിലും പിതാവിനോട് പടവെട്ടി ആയിരുന്നു
സെബുന്നീസ ജീവിച്ചത്. തനിക്കായി കിട്ടിയ സമ്പത്ത് മുഴുവൻ പാവങ്ങള്ക്ക് ദാനം ചെയ്തു സെബുന്നീസ.ഒരിക്കൽ സെബുന്നീസ പൂന്തോട്ടത്തിലൂടെ നടക്കുമ്പോൾ ഇങ്ങനെ പാടി
"നാല് കാര്യങ്ങൾ ഇല്ലാതെ സന്തോഷമില്ല - മദ്യവും പൂക്കളും,ഒഴുകുന്നൊരരുവിയുംപിന്നൊരു പ്രിയതമനും"
അപ്പോൾ ഔറംഗസേബ് അവിടെ നമസ്കരിക്കുന്നത് കണ്ടു. ഉപ്പ കേട്ടോ എന്ന ഭയത്തിൽ സെബുന്നീസ ഇങ്ങനെ മാറ്റിപ്പാടി.
"നാല് കാര്യങ്ങൾ ഇല്ലാതെ സന്തോഷമില്ല. - വ്രതവും പ്രാർഥനയും, കണ്ണീരും പിന്നെ പശ്ചാത്താപവും"

ഒരു പാട് പേർ സെബുന്നീസയെ വധുവാക്കാൻ കൊതിച്ചിരുന്നു. എല്ലാം പ്രശസ്തരായ രാജകുമാരന്മാർ. എന്നാൽ സെബുന്നീസ പിതാവിനോട് ആവശ്യപ്പെട്ടത്, ഞാൻ കല്യാണം കഴിക്കാൻ പോകുന്ന വ്യക്തിയെ എനിക്ക് പരീക്ഷിക്കണം എന്നായിരുന്നു.
പേർഷ്യയിലെ ഷാ അബ്ബാസ് രണ്ടാമൻറെ മകൻ മിർസ്സാ ഫാറൂഖ് അങ്ങനെ ഒരു പരീക്ഷണത്തിന് വിധേയനായി. ഒരിക്കൽ ചക്രവർത്തി അവനെ വിരുന്നിനു വിളിച്ചു. മുഖം മറക്കുന്ന തട്ടവുമിട്ട് അവൾ പൂന്തോട്ടത്തിൽ കാത്തു നിന്നു, .
ഫാറൂഖ് കാവ്യാത്മകമായി അവളോട് ഒരു ചുംബനം ആവശ്യപ്പെട്ടു.
കവിതയിലൂടെ തന്നെ അവൾ മറുപടി പറഞ്ഞു: "നിങ്ങളെന്നോടു അടുക്കളയിലുള്ള വല്ലതും ആവശ്യപ്പെടൂ. തരാം"
സെബുന്നീസ ഔറംഗസേബിനോട് പറഞ്ഞു: "അയാളുടെ സൗന്ദര്യവും പ്രതാപവും ഒക്കെ എനിക്കിഷ്ടപ്പെട്ടു. പക്ഷെ, അയാളെ എനിക്കിഷ്ടപ്പെട്ടില്ല".

ഔറംഗസേബും സെബുന്നീസയും ഒരിക്കലും ഒത്തു പോയില്ല.20 വർഷത്തോളം സെബുന്നീസയെ
പിതാവ് ഒരു കോട്ടയിൽ തടവിലിട്ടു.
സെബുന്നീസ ഒരിക്കൽ പാടി,
"ഞാനൊരു മുസ്ലിമല്ല. ഞാനൊരു വിഗ്രഹാരാധകയാണ്.
എൻറെ സ്നേഹമെന്ന വിഗ്രഹത്തിന് മുന്നിലാണ് ഞാൻ തല കുനിക്കുന്നത്".

സെബുന്നീസ മരണപ്പെട്ടപ്പോൾ ഔറംഗസേബിനു കരച്ചിലടക്കാൻ കഴിഞ്ഞില്ല. അതിയായ ദുഖിതനായി കാണപ്പെട്ടു. ഒരേ വഴിയിലേക്ക് പുറപ്പെട്ടവരായിരുന്നു ആ ഉപ്പയും മോളും. അവരുടെ പാതകൾവ്യത്യസ്തമായിരുന്നു..ഔറംഗസേബിനെ ചരിത്രമെഴുതിയവർ പരാജയപ്പെടുത്തിക്കളഞ്ഞുവെങ്കിൽ, സെബുന്നീസയെ ഔറംഗസേബ് പരാജയപ്പെടുത്തിക്കളഞ്ഞു. എങ്കിലും ഇരുവരും പകുതി വിജയിച്ചവരാണ്. ഔറംഗസേബ് പരാജിതനായ പകുതിയിൽ സെബുന്നീസയും സെബുന്നിസ പരാജയപ്പെട്ടിടത്ത് ഔറംഗസെബും വിജയിച്ചു.

"ഞാനൊരു രാജപുത്രി.എൻറെ പാത ബഹിഷ്കരണത്തിൻറെ പാതയാണ്.ഇതാണെൻറെ തിലകം.ഞാൻ സെബുന്നീസയാണ്. എൻറെ പേരിനർഥം പോലെ സ്ത്രീ സമൂഹത്തിൻറെ തിലകമാണ് ഞാൻ"

Comments

Popular posts from this blog

വജ്ദ : സൗദി നിർമിത സ്ത്രീപക്ഷ സിനിമ

ഏകദേശം 7 വർഷം മുമ്പ് കണ്ട സിനിമയാണ്.. 2000 കാലഘട്ടത്തിലെ സൗദി അറേബ്യ പശ്ചാത്തലമാക്കി 'ഹൈഫ മൻസൂർ' എന്ന വനിത നിർമിച്ച ഒരു സ്ത്രീപക്ഷ ചിത്രമായി വേണമെങ്കിൽ ഈ സിനിമയെ വിശേഷിപ്പിക്കാം.. സിനിമ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തിൽ ചെറിയ ചില പ്രശ്നങ്ങൾ ഉണ്ടെങ്കിലും,  മൊത്തത്തിൽ ഒരു നല്ല സിനിമയെന്ന നിലയിൽ കണ്ടിരിക്കാവുന്ന ചിത്രമാണ്.. മൊത്തത്തിലുള്ള രാഷ്ട്രീയവും വലിയ കുറ്റം പറയാവുന്ന രീതിയിലല്ല.. സ്കൂളിൽ നടക്കുന്ന ഖുർആൻ പാരായണ മത്സരത്തിൽ പങ്കെടുക്കുകയും അതിൽ നിന്നും ലഭിക്കുന്ന സമ്മാനത്തുക കൊണ്ട്  സ്വന്തമായി സൈക്കിൾ വാങ്ങാനുള്ള ആഗ്രഹവുമായി നടക്കുന്ന 'വജ്ദ' എന്ന ബാലികയുടെ കഥയാണ് ചിത്രം പറയുന്നത്. പൂർണമായും സൗദി അറേബ്യയിൽ ചിത്രീകരിക്കപ്പെട്ട ആദ്യ ചിത്രമാണ്.. സലഫികൾക്ക് കാണാമോ എന്ന് ചോദിച്ചാൽ, അത്യാവശ്യം ടി വി ന്യൂസും യൂറ്റൂബ് പ്രോഗ്രാമും ഒക്കെ  കാണുന്ന സലഫികൾക്ക് ധൈര്യമായി കാണാം. ഹറാം എലമെന്റ് കുറവാണ്.. 🙂🙂

തലമുറകളുടെ വികാരത്തിനുമപ്പുറം

ഒരു ലോകകപ്പ് സീസണിലോ യൂറോ,കോപ്പ സീസണുകളിലോ ഒക്കെ തിളച്ചു പൊന്തുന്ന വികാരം മാത്രമാണ് നമ്മൾക്കൊക്കെ ഓരോ രാജ്യങ്ങളോടുള്ള ഇഷ്ടം. ബ്രസീലിലെ അഴിമതിക്കെതിരെ സമരം നടത്തുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചൊന്നുമല്ല ഇOങ്ങ് മലപ്പുറത്തെ കവലകളിൽ നെയ്മറിന്റെയും കൂട്ടരുടെയും ഫ്ലക്സ് പൊങ്ങാറുള്ളത്.  നമ്മുടെ വികാരം ഫുട്ബോൾ മാത്രമാണ്.  ഫുട്ബോൾ മാത്രം.. എന്നാൽ, നൂറ്റാണ്ടു കാലത്തെ പോരാട്ടങ്ങളുടെ കനലുകൾ ഉള്ളിലൊളിപ്പിച്ചു കൊണ്ട് ക്ലബ് പതാകകൾ പോലും കയ്യിലേന്തുന്ന വലിയൊരു സമൂഹത്തിനു ഫുട്‍ബോൾ ഒരു പോരാട്ടം തന്നെയാണ്. തോൽക്കാൻ മാത്രം ഗ്രൗണ്ടിൽ ഇറങ്ങുന്ന ക്ലബുകൾക്ക് പോലും ആർത്തിരമ്പുന്ന ഫാൻസ്‌ ഉണ്ടാവുന്നതിന് പിന്നിൽ നൂറ്റാണ്ടിന്റെ ചരിത്രമുണ്ട്.. സ്പെയിനിനും ഫ്രാൻസിനും ഇടക്കുള്ള പ്രദേശമാണ് 'ബാസ്‌ക്'. 50 വർഷം നീണ്ട സ്വാതന്ത്ര്യസമര പോരാട്ടം നടത്തിയ ബാസ്‌ക്‌കാർക്കു ഇന്നലത്തെ ദിനം ഒരു ചരിത്ര ദിനമാണ്. ബാസ്‌ക് ഭാഷ സംസാരിക്കുന്ന കാൽക്കോടി ജനതയ്ക്ക് സ്വന്തമായി ഒരു രാജ്യം വേണം എന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് പോരാടിയ ബാസ്കിലെ separatist കൾ ആയറിയപ്പെടുന്ന ETA അര നൂറ്റാണ്ടിനു ശേഷം  ഇന്നലെ ആയുധം വെച്ചു കീഴട...