"എനിക്ക് മൂത്രം ഒഴിക്കാൻ ഉണ്ട്"
അല്പം നാണം കലർത്തി ആണ് ഇന്നലെ വരെ ഇത് പറഞ്ഞിരുന്നത്. എന്നാൽ ഇന്നു മുതൽ ഞാൻ അഭിമാനത്തോടെ തലയുയർത്തി പറയാൻ ആഗ്രഹിക്കുന്നു.
"സുഹൃത്തേ, എനിക്ക് മൂത്രമൊഴിക്കാൻ ഉണ്ട് കേട്ടോ.എവിടെയാണ് ബാത്രൂം"

അതേ, മൂത്രമൊഴി ഒരു അനുഗ്രഹം ആണ്!
ആകാശത്ത് നിന്നും പേമാരി പെയ്തിറങ്ങി ഊഷരമായ ഭൂമിയെ ഉർവരമാക്കി തീർക്കുമ്പോൾ ഭൂമിക്കു എന്ത് തോന്നുന്നുവോ, അത് തന്നെയാണ് മൂത്രമൊഴിച്ചു കഴിയുമ്പോൾ നമുക്ക് ഉള്ള ഫീലിംഗ്!
(NB: നാണം തോന്നിയാൽ ബാക്കി വായിക്കരുത്)

സംഭവങ്ങൾക്ക് തുടക്കം കുറിക്കുന്നത് ഊട്ടിയിൽ വെച്ചു ഒരാവശ്യവുമിലാതെ കബഡി കളിച്ച ഒരു ദിവസമാണ്..അതോ ഇനി കോയമ്പത്തൂർ വെച്ചു നോർത്ത് ഇന്ത്യൻ സഹപ്രവർത്തകർക്കിടയിൽ സ്റ്റാർ ആകാൻ വേണ്ടി ഫുട്‍ബോളിനിടയിൽ ചുമ്മാ ഒരു സിസ്സർ കട്ട് അടിച്ചു മലർന്നു വീണ ദിവസമാണോ എന്നുമറിയില്ല.
എന്തായാലും സംഭവിക്കാൻ ഉള്ളത് സംഭവിച്ചു.
കാലിന്റെ ലിഗമെന്റ് അസ്സലായിട്ടു പൊട്ടി.
നടക്കുമ്പോൾ കാലിന്നുള്ളിൽ നിന്നും ചെണ്ട കൊട്ടുന്ന പോലത്തെ ശബ്ദമാണ് ലക്ഷണം. കാൽ ഒരടി മുന്നോട്ടു വെക്കാനും പറ്റാതാവും.

ഏതായാലും പൊട്ടിയത് പൊട്ടി.
ഇനിയതൊന്നു ശരിയാക്കണമല്ലോ എന്നായി ചിന്ത.നന്നായി ഫുട്‍ബോൾ കളിക്കുന്ന,ഇജ്ജാതി വിവരങ്ങൾ ഒക്കെ അറിയാവുന്ന ആതിഫിനു വിളിച്ചു.

അത്ഭുതം എന്ന് പറയട്ടെ, അവൻ അവന്റെ കാലിലെ ലിഗമെന്റ് പൊട്ടി ഓപ്പറേഷൻ കഴിഞ്ഞു കിടപ്പിലാണ്.
ദിവസങ്ങൾക്കകം മറ്റു ചില വിവരങ്ങൾ കൂടി അറിവായി.

ചെന്നൈ ഐ ഐ ടിയുടെ ടീമിൽ കളിക്കുന്ന അമ്മാവന്റെ മോൻ Mubeen നും പൊട്ടിയത്രേ ലിഗമെന്റ്!
മറ്റൊരു പ്രമുഖ കോളേജ് ടീമിൽ കളിക്കുന്ന Afeefനും പൊട്ടിയതായിരുന്നത്രെ!
മറ്റൊരു കസിൻ Naji സമാനമായ അനുഭവം ഉണ്ടായവൻ തന്നെ. ലവൻ ഇപ്പോൾ കൊൽക്കത്തയിലെ ഫുട്ബോൾ അക്കാദമിയിൽ സെലെക്ഷൻ കിട്ടിയ വല്യ പുള്ളിയാണ്. !

എനിക്ക് അല്പം അഭിമാനമൊക്കെ തോന്നി തുടങ്ങി. വലിയ ഫുട്ബോൾ കളിക്കാർക്കൊക്കെ വരുന്ന അസുഖമാണെന്ന് പലർക്കും പരിചയപ്പെടുത്തി.
എന്നിൽ ഒരു മഹാനായ ഫുട്‌ബോളർ ഉണ്ടായിരുന്നു എന്ന് തിരിച്ചറിയാൻ വൈകിയതോർത്തു കുണ്ഠിതപ്പെടാൻ ഒഴിവു സമയങ്ങൾ വിനിയോഗിച്ചു.

ആയിടക്കാണ് മൃഗ ഡോക്ക്ടർ ആകാൻ പഠിക്കുന്ന മറ്റൊരു കസിൻ Rabeebന്റെ ലിഗമെന്റ് പൊട്ടുന്നത്. (കാരണം വ്യക്തമല്ലെങ്കിലും മൃഗങ്ങളുടെ പങ്ക് തള്ളിക്കളയുന്നില്ല.)
അതൊന്നും എന്നെ തളർത്തിയില്ല.
ക്രിസ്ത്യാനോ റൊണാൾഡോക്ക് ലിഗമെന്റ് പൊട്ടിയപ്പോൾ ആ വാർത്ത സ്ക്രീൻഷോട്ട് എടുത്തു സുഹൃത്തുകൾക്കു അയച്ചു കൊടുത്തു.
എന്തായാലും പൊട്ടി, ഇനിയത് നേരേയാക്കണം.
ഐ എം വിജയന്റെയും ഉഷാ സ്കൂളിന്റെയും ഒക്കെ ഡോക്റ്റർ ആയ ഡോ.ഷില്ലർ ജോസ്ന്റെ അടുത്ത് എത്തിച്ചേരുന്നത് അങ്ങിനെയാണ്.

അവിടെ,ഒരു ട്രോളിൽ ജഗതി നടുവിൽ ഇരിക്കുന്ന ആ ഫോട്ടോ പോലത്തെ അവസ്ഥയായിരുന്നു എന്റെത്. മുന്നിൽ ഉഷാ സ്കൂളിലെ athlets. പിന്നിൽ വോളിബോൾ താരങ്ങൾ, ഒക്കെ ആജാനുബാഹുക്കൾ. നടുക്ക് കുഞ്ഞു ഞാൻ..
ഇടയ്ക്കിടെ നടുവേദന, മുട്ടുവേദന ഒക്കെയുള്ള പ്രായമുള്ളവരാണ് അല്പം ആശ്വാസം ആയതു. എന്റെ അഹങ്കാരം ഒക്കെ ഇടിഞ്ഞു താഴെ വീണു. അങ്ങനെയാണ് ഇന്ത്യൻ ആർമി ടീമിൽ ബോക്സിംഗ് താരം ആയ ഒരുത്തൻ അടുത്ത് വന്നിരുന്നത്.ഞാൻ ഉപചാര പൂർവ്വം ഒന്ന് നോക്കി ചിരിച്ചു. അല്പം അകലം പാലിച്ചു നീങ്ങി ഇരുന്നു.അധികം താമസിയാതെ അദ്ദേഹം മിണ്ടാൻ തുടങ്ങി.
ഞാൻ ചോദിച്ചു;
എന്ത് പറ്റി?
"പഞ്ച്യ്തപ്പോ കജ്ജ് കൊയിഞ്ഞോയി"- എന്ന് അവൻ

ഇവൻ നമ്മക്ക് പറ്റിയ നല്ല മലപ്പുറം കാക്ക തന്നെ.
തൊട്ട് മുൻപിൽ ഇരുന്ന ആജാനുബാഹു എന്നെ പോലെ കാലിനു എന്തോ പറ്റി ഇരിപ്പുണ്ട്.whatsapp വഴി തന്റെ ടീമിലെ കാര്യങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. എത്തി നോക്കുന്ന ശീലം ഇല്ലെങ്കിലും അയാള് ഏത് ടീമിൽ ആയിരിക്കും കളിക്കുന്നത് എന്നറിയാൻ whatsapp ലേക്ക് ഒരു ചെറിയ എത്തിനോട്ടം നടത്തി.
അതിൽ ഒരു ഗ്രൂപ്പിൽ വോയ്സ് ചാറ്റ് ആണ് നടക്കുന്നത്. ഗ്രൂപ്പിന്റെ പേര്
"കൊപ്രക്കളത്തിലെ കളി"

ഉസാറായിക്ക്! ഒക്കെ നുമ്മടെ ടീം തന്നെ..
ഷില്ലർ ജോസ് എന്ന പേര് കേട്ടപ്പോൾ ഏതോ വിദേശി ആയിരിക്കും എന്ന ധാരണയിൽ ഇംഗ്ലീഷിൽ ഡയലോഗെല്ലാം റെഡി ആക്കി റൂമിലേക്ക് കയറിയപ്പോൾ
"ഈ പ്രശ്നം പരിഹരിക്കാൻ ഒരു താക്കോൽ ദ്വാര ശസ്ത്രക്രിയ വേണ്ടി വരുമെന്ന്" പറഞ്ഞു ഡോക്റ്ററും എന്നെ പറ്റിച്ചു കളഞ്ഞു
------------

താക്കോൽദ്വാര ശസ്ത്രക്രിയ കഴിഞ്ഞു.
അരക്കു താഴെ മുഴുവൻ കല്ല് പോലെ മരവിച്ച അവസ്ഥയിൽ ഐ സി യു വിലെക്ക്.

ഐ സി യുവിൽ കയറിയ ഉടനെ നഴ്സുമാർ നയം വ്യക്തമാക്കി.
"യൂറിൻ പാസ് ചെയ്‌താൽ നിങ്ങൾ ഓക്കേ ആണ്. അപ്പോൾ റൂമിലേക്ക് മാറ്റാം"

ഐ സി യുവിലെ അന്തരീക്ഷം ഭീതിതമാണ്.
അപ്പുറത്തെ ബെഡിൽ കിടക്കുന്ന ചേച്ചി 9 മണിക്കൂറായിട്ടും മൂത്രമൊഴിച്ചിട്ടില്ല. എന്തെന്നില്ലാത്ത ഏകാന്തത.

'മൂത്രമൊഴിക്കുക' എന്ന ഒരേയൊരു ലക്ഷ്യവുമായി ഐ സി യുവിലെ ഏകാന്തതയിൽ കിടക്കുന്ന നിരവധി രോഗികൾ!
ഒടുവിൽ ഞാനും!
ഒടുവിൽ ഞാനും!
മണിക്കൂർ ഒന്ന് കഴിഞ്ഞു.
രണ്ടു കഴിഞ്ഞു.
മൂത്രം ഒഴിക്കുക പോയിട്ട്, അരക്കു താഴെ ഉള്ള ഒരു അവയവം പോലും പ്രവർത്തിക്കുന്നില്ല.അല്പം കഴിഞ്ഞു നഴ്സ് വന്നു ഒരു പാത്രം തന്നു.

കർട്ടന് അപ്പുറത്ത് നിന്നു അശരീരി.
"മൂത്രമൊഴിച്ചാൽ റൂമിലേക്ക് മാറ്റാം" - നഴ്സ്
"എനിക്ക് മൂത്രമൊഴിക്കാൻ ഇല്ല,പറ്റുന്നില്ല" - ഞാൻ
"എന്നാലും ശ്രമിക്കൂ"
"പറ്റുന്നില്ല സിസ്ടരെ"

തൊട്ടപ്പുറം ഉള്ള ചേച്ചിക്ക് മൂത്രം ഒഴിക്കാത്ത കാരണത്താൽ ട്യൂബ് ഇടുന്ന കോലാഹലം.
3 മണിക്കൂർ.
മൂന്നര മണിക്കൂർ.
മൂന്നര മണിക്കൂർ.
വല്ലാത്ത മൂത്രശങ്ക വരാൻ തുടങ്ങി. പക്ഷെ എങ്ങനെ മൂത്രമൊഴിക്കും.ഇപ്പോളും എല്ലാം തരിച്ചു കിടക്കുകയാണ്.
പാത്രം വെച്ചു നോക്കാൻ നഴ്സ്.
നോ രക്ഷ. പഞ്ചായത്ത് പൈപ്പിൽ വെള്ളം ഉറ്റുന്നത്ര, പോലും ഇല്ല..

4 മണിക്കൂർ.
നാലര മണിക്കൂർ.
അത്ഭുതപ്പെടുത്തിക്കൊണ്ട് മൂത്രതുള്ളികൾ ഓരോന്നായി വരുന്നു.
നഴ്സ് തന്ന വലിയ പാത്രം നിറഞ്ഞൊഴുകി..
പേമാരി...!!
ഈ ശുഭ വാർത്ത ആരെ എങ്കിലും ഒന്നറിയിക്കണം..

"സിസ്റ്റർ.. സിസ്റ്റർ" ഞാൻ അലറി വിളിച്ചു..
ആരും കേള്ക്കുന്നില്ല.
അല്ലെങ്കിലും ഒരാശ്യത്തിനു വിളിച്ചാൽ ഇവരെയൊന്നും കിട്ടില്ല. ഇറങ്ങി പോയി വിളിക്കാമെന്നു വെച്ചാൽ, കാൽ പ്രവർത്തന രഹിതമാണ്.

മിനിട്ടുകൾ ശുറൂന്നാണ് പോകുന്നത്.
നഷ്ടപ്പെടുന്ന ഓരോ നിമിഷവും ഒരു ഒളിമ്പിക് താരത്തെ പോലെ ആയിരുന്നു എനിക്ക്..
മറ്റൊരു ബെഡിൽ മറ്റൊരാൾ മൂത്രം ഒഴിച്ചാൽ ഞാൻ സെക്കണ്ട് ആയിപ്പോകും എന്നൊക്കെ ചിന്തിച്ചു തുടങ്ങി..

ആയിരം പൂത്തിരികൾ കത്തിച്ചു കൊണ്ട് ഞാൻ കിടക്കുന്ന അവിടേക്ക് ഒരു നഴ്സ് വരുന്നത് കണ്ടു..
ഇടറിയ സ്വരത്തിൽ ഞാൻ വിളിച്ചു
"സിസ്റ്റർ... "
ഇടറിയ സ്വരത്തിൽ ഞാൻ വിളിച്ചു
"സിസ്റ്റർ... "
സിസ്റ്റർമാരുടെ നിര നീണ്ടു..
ഒരു സിസ്റ്റർ വലിയ ശബ്ത്തിൽ വിളിച്ചു പറഞ്ഞു.
"ബെഡ് നമ്പർ 8 ഇലെ PATIENTയൂറിൻ പാസ് ചെയ്തു"

ഞാൻ അഭിമാനത്തോടെ പാത്രം കൈമാറി.
ഒരു ട്രോളിയിൽ റൂമിലേക്ക് കൊണ്ട് പോകുമ്പോൾ എന്റെ ചിന്ത മുഴുവൻ ജഗന്നിയന്താവായ അല്ലാഹു നൽകിയ മൂത്രമൊഴിക്കാൻ ഉള്ള കഴിവിനെ കുറിച്ചായിരുന്നു. അത് നഷ്ടപെട്ടു പോയിരുന്നെങ്കിൽ എന്ത് മാത്രം കഷ്ടപ്പാട് ആയിരിക്കും എന്ന തിരിച്ചറിവായിരുന്നു.

ഞാൻ മനസ്സറിഞ്ഞു നന്ദി ചെയ്തു..
അൽഹംദുലില്ല..
അൽഹംദുലില്ല..
-- Saneen Bin Nasrullah--

Comments
Post a Comment