Skip to main content

ഒരുമിച്ചു കണ്ട സ്വപ്‌നങ്ങൾ..

ദാസനും വിജയനും കണ്ട പോലെ, അൽഫോൻസും കൂട്ടരും കണ്ട പോലെ, വിനീതും 'ശിങ്കിടി'കളും ഇപ്പോൾ കണ്ട് കൊണ്ടിരിക്കുന്ന പോലെ ഒരു ഡ്രീം ഷെയറിങ് കഥ ഹോളിവുഡിനും പറയാനുണ്ട്. 


ബെന്നും കേസിയും സഹോദരന്മാരാണ്. സഹോദര ബന്ധത്തേക്കാൾ സുദൃഢമായ ഒരു സുഹൃത് ബന്ധം അവർക്കിടയിൽ എന്നെന്നും നില നിർത്തിയത് മാറ്റ് എന്ന സുഹൃത്തായിരുന്നു . 
മസാച്യുസെറ്റ്സിലെ സ്‌കൂൾകാലഘട്ടം മുതൽ മൂവരും ഒരുമിച്ചായിരുന്നു. ലോസാഞ്ചലസിൽ ഒരു കൊച്ചു മുറിയെടുത്തു സിനിമാ സ്വപ്നങ്ങളുമായി ഊരു തെണ്ടിയപ്പോഴും,ലോസാഞ്ചലസിൽ നിന്ന് ഹോളിവുഡിലേക്ക് ചേക്കേറിയപ്പോഴും കാത്ത സൗഹൃദം മൂന്നു പേരെയും എത്തിച്ചത് സിനിമാ ലോകത്തിൻറെ നെറുകയിലേക്കായിരുന്നു. ഇത്രയും ക്രിയാത്മകമായ ഒരു സൗഹൃദ ബന്ധം ഹോളിവുഡിൽ വേറെയില്ല.
1997 ഇൽ 'ഗുഡ് വിൽ ഹണ്ടിങ്' എന്ന സിനിമ ഒരുമിച്ചെഴുതിയ ബെന്നും മാറ്റും അക്കൊല്ലത്തെ ഓസ്‌കർ ആണ് നേടിയെടുത്തത്. മൂവരും അതിൽ ഒരുമിച്ചഭിനയിക്കുകയും ചെയ്തു.
2007 ഇൽ ഏറെ ശ്രദ്ധേയമായ 'ഗോൺ ബേബി ഗോൺ' ബെൻ സംവിധാനം ചെയ്തപ്പോൾ സഹോദരൻ കേസി നായകനായി.
രചിച്ച ചരിത്രങ്ങളിലെല്ലാം ഒരുമിച്ചു കൈവെച്ച് അപൂർവതകൾ തീർത്തപ്പോൾ ഓരോരുത്തരും നേടിയെടുത്ത അംഗീകാരങ്ങൾ അനവധി. എഴുത്തുകാരൻ, സംവിധായകൻ, നടൻ, സഹനടൻ.. ഏറ്റെടുത്ത റോളുകൾ എല്ലാം പൊന്നാക്കാൻ സാധിക്കുമെന്ന് ലോസാഞ്ചലസിൽ നിന്നും വണ്ടി കേറിയപ്പോൾ ഇവർ ഓർത്തു കാണുമോ!
മൂവരും കൂടി നേടിയെടുത്തത് 149 വ്യത്യസ്ത അവാർഡുകൾ!
296 തവണ വ്യത്യസ്ത അവാർഡുകളിലേക്കു നോമിനേഷനുകൾ!
രണ്ടു തവണ ഓസ്കർ നോമിനേഷൻ ലഭിച്ച ബെൻ അതിൽ രണ്ടു തവണയും ഓസ്കർ നേടി!
മാറ്റ് ഒരു തവണ ഓസ്‌കാർ നേടുകയും 4 തവണ നോമിനേറ്റ് ചെയ്യപ്പെടുകയും ചെയ്തു
രണ്ടു തവണ നോമിനേറ്റ് ചെയ്യപ്പെട്ട കേസി ഇത് വരെ ഓസ്‌കാർ നേടിയിട്ടില്ല.
എന്നാൽ ഇത്തവണ ബെന്നും മാറ്റും പ്രതീക്ഷയിലാണ്..
നാളെ ഒരു പക്ഷെ മൂവരും കണ്ട സ്വപ്‌നങ്ങൾ ഒരു പക്ഷെ കേസിയിലൂടെ പൂർണതയിൽ എത്തിയേക്കാം...
കേസിയുടെ കൂടെ ഓസ്‌കാർ നിശയിൽ മധുരം പങ്കു വെക്കാൻ മാറ്റ് കൂടി ഉണ്ടായേക്കും. കേസി അഭിനയിച്ച 'മാഞ്ചസ്റ്റർ ബൈ ദി സീ' യുടെ നിർമാതാവ് വേറെ ഒരാൾ ആയെങ്കിൽ അല്ലെ അത്ഭുതമുള്ളൂ..
സിനിമാ ലോകത്തെ അത്ഭുതപ്പെടുത്തി കൊണ്ട് ഈ ക്രിയാത്മക സൗഹൃദം മുന്നോട്ട്..
-- Saneen Bin Nasrullah -

(ഇതെഴുതിയതിന്റെ പിറ്റേന്ന് കെയ്സിയും നേടി ഓസ്കാർ)

Comments

Popular posts from this blog

വജ്ദ : സൗദി നിർമിത സ്ത്രീപക്ഷ സിനിമ

ഏകദേശം 7 വർഷം മുമ്പ് കണ്ട സിനിമയാണ്.. 2000 കാലഘട്ടത്തിലെ സൗദി അറേബ്യ പശ്ചാത്തലമാക്കി 'ഹൈഫ മൻസൂർ' എന്ന വനിത നിർമിച്ച ഒരു സ്ത്രീപക്ഷ ചിത്രമായി വേണമെങ്കിൽ ഈ സിനിമയെ വിശേഷിപ്പിക്കാം.. സിനിമ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തിൽ ചെറിയ ചില പ്രശ്നങ്ങൾ ഉണ്ടെങ്കിലും,  മൊത്തത്തിൽ ഒരു നല്ല സിനിമയെന്ന നിലയിൽ കണ്ടിരിക്കാവുന്ന ചിത്രമാണ്.. മൊത്തത്തിലുള്ള രാഷ്ട്രീയവും വലിയ കുറ്റം പറയാവുന്ന രീതിയിലല്ല.. സ്കൂളിൽ നടക്കുന്ന ഖുർആൻ പാരായണ മത്സരത്തിൽ പങ്കെടുക്കുകയും അതിൽ നിന്നും ലഭിക്കുന്ന സമ്മാനത്തുക കൊണ്ട്  സ്വന്തമായി സൈക്കിൾ വാങ്ങാനുള്ള ആഗ്രഹവുമായി നടക്കുന്ന 'വജ്ദ' എന്ന ബാലികയുടെ കഥയാണ് ചിത്രം പറയുന്നത്. പൂർണമായും സൗദി അറേബ്യയിൽ ചിത്രീകരിക്കപ്പെട്ട ആദ്യ ചിത്രമാണ്.. സലഫികൾക്ക് കാണാമോ എന്ന് ചോദിച്ചാൽ, അത്യാവശ്യം ടി വി ന്യൂസും യൂറ്റൂബ് പ്രോഗ്രാമും ഒക്കെ  കാണുന്ന സലഫികൾക്ക് ധൈര്യമായി കാണാം. ഹറാം എലമെന്റ് കുറവാണ്.. 🙂🙂

സെബുന്നീസയുടെ കഥ

ഔറംഗസേബിനു ഒരു പുത്രി ഉണ്ടായിരുന്നു; സെബുന്നീസ. ഏഴാം വയസ്സിൽ ഖുർആൻ മന:പാഠമാക്കിയ സെബുന്നിസ കവിതകൾ എഴുതാൻ തുടങ്ങി. ഔറംഗസേബ് സെബുന്നിസയെ കവിത എഴുതുന്നതിൽ നിന്നും വിലക്കി. മറ്റു പെണ്ണുങ്ങളെ പോലെ ആയിരുന്നില്ല സെബുന്നിസ . രാജകുമാരിയായിട്ടും ആഭരണങ്ങളോട് പോലും വലിയ താല്പര്യം കാണിച്ചില്ല സെബുന്നിസ. വസ്ത്ര ധാരണത്തിൽ പോലും ലാളിത്യം കാണിച്ചു. ദൈവ വിശ്വാസത്തിൽ നിന്നും ജനക്ഷേമത്തിൽ നിന്നും അകന്നു നിന്ന് മാർബി ൾ കല്ലറകൾ ഉണ്ടാക്കിയവരെ അച്ഛനെന്നോ മകനെന്നോ നോക്കാതെ തുറുങ്കിലടച്ച ഔറംഗസേബിനെ ചരിത്രമെഴുതിയവർക്കാർക്കും ഇഷ്ടമില്ലാത്തത് സ്വാഭാവികം. ഔറംഗസേബ് കണ്ണഞ്ചിപ്പിക്കുന്ന മാളികകൾ പണിതില്ല. മിഥ്യയായ എല്ലാം വെറുത്തു. സ്വന്തം മകളുടെ കവിതയെ പോലും. സെബുന്നിസയുടെ വിശ്വാസം പോലും ഉപ്പയെ പോലെ ആയിരുന്നില്ല. ഉപ്പ തികഞ്ഞ ഇസ്ലാമിക വിശ്വാസി.ചിലരുടെ ഭാഷയിൽ പറഞ്ഞാൽ ഒരു തരം ഓർത്തോഡോക്സ്. സെബുന്നീസയുടെ പാത അക്ബറിനെ പോലെ ആയിരുന്നു. ദീനെ ഇലാഹി പോലെ സർവമത സത്യസിദ്ധാന്തം. സെബുന്നീസയുടെ കവിതകളിൽ ജീസസും ഉണ്ടായിരുന്നു സെബുന്നീസ എഴുതി: "Whether it be in Mecca’s holiest shrine, Or in the Templ...

തലമുറകളുടെ വികാരത്തിനുമപ്പുറം

ഒരു ലോകകപ്പ് സീസണിലോ യൂറോ,കോപ്പ സീസണുകളിലോ ഒക്കെ തിളച്ചു പൊന്തുന്ന വികാരം മാത്രമാണ് നമ്മൾക്കൊക്കെ ഓരോ രാജ്യങ്ങളോടുള്ള ഇഷ്ടം. ബ്രസീലിലെ അഴിമതിക്കെതിരെ സമരം നടത്തുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചൊന്നുമല്ല ഇOങ്ങ് മലപ്പുറത്തെ കവലകളിൽ നെയ്മറിന്റെയും കൂട്ടരുടെയും ഫ്ലക്സ് പൊങ്ങാറുള്ളത്.  നമ്മുടെ വികാരം ഫുട്ബോൾ മാത്രമാണ്.  ഫുട്ബോൾ മാത്രം.. എന്നാൽ, നൂറ്റാണ്ടു കാലത്തെ പോരാട്ടങ്ങളുടെ കനലുകൾ ഉള്ളിലൊളിപ്പിച്ചു കൊണ്ട് ക്ലബ് പതാകകൾ പോലും കയ്യിലേന്തുന്ന വലിയൊരു സമൂഹത്തിനു ഫുട്‍ബോൾ ഒരു പോരാട്ടം തന്നെയാണ്. തോൽക്കാൻ മാത്രം ഗ്രൗണ്ടിൽ ഇറങ്ങുന്ന ക്ലബുകൾക്ക് പോലും ആർത്തിരമ്പുന്ന ഫാൻസ്‌ ഉണ്ടാവുന്നതിന് പിന്നിൽ നൂറ്റാണ്ടിന്റെ ചരിത്രമുണ്ട്.. സ്പെയിനിനും ഫ്രാൻസിനും ഇടക്കുള്ള പ്രദേശമാണ് 'ബാസ്‌ക്'. 50 വർഷം നീണ്ട സ്വാതന്ത്ര്യസമര പോരാട്ടം നടത്തിയ ബാസ്‌ക്‌കാർക്കു ഇന്നലത്തെ ദിനം ഒരു ചരിത്ര ദിനമാണ്. ബാസ്‌ക് ഭാഷ സംസാരിക്കുന്ന കാൽക്കോടി ജനതയ്ക്ക് സ്വന്തമായി ഒരു രാജ്യം വേണം എന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് പോരാടിയ ബാസ്കിലെ separatist കൾ ആയറിയപ്പെടുന്ന ETA അര നൂറ്റാണ്ടിനു ശേഷം  ഇന്നലെ ആയുധം വെച്ചു കീഴട...